Monday 6 June 2016

ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി വൃക്ഷതൈ കള്‍ നട്ടു.വിവിധയിനം പയര്‍വര്‍ഗങ്ങളുടെ പ്രദര്‍ശനവും പരിസ്ഥിതി ക്വിസ്സും പോസ്റ്റര്‍ രചനയും നടന്നു.
സ്കൂള്‍ പ്രവേശനോത്സവം
പ്രവേശനോത്സവ പരിപാടികള്‍ വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി കെ .പി .റഷീദ ഉത്ഘാടനം ചെയ്തു.പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരവും വിവിധ കലാ കായിക പരിപാടികളും ഉണ്ടായിരുന്നു.കുഞ്ഞു കൂട്ടുകാര്‍ക്ക് പഠനഉപകരണ വിതരണവും പായസ വിതരണവും ഉണ്ടായിരുന്നു.പരിപാടിയില്‍ പി.ടി.എ. മദര്‍ പി ടി എ അംഗങ്ങളും സംബന്ധിച്ചു.

Saturday 27 June 2015

വായനാവാരം
ഈ വര്‍ഷത്തെ വയനാവാരത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തക പ്രദര്‍ശനം,ഓര്‍മ പരിശോധന,കഥ പറയല്‍,കഥാ പുരണം,ശരിയും തെറ്റും കണ്ടെത്തല്‍,വായന മര നിര്‍മാണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മത്സരത്തില്‍ പങ്കെടുത്തു
സ്കുള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്‌
വാശിയേറിയ തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ നടത്തിയും വോട്ടു തേടിയും കുട്ടികള്‍ ജനാധിപത്യ സംവിധാനത്തിലുടെ സ്കൂള്‍ ലിഡര്‍ തെരഞ്ഞെടുപ്പ്‌ നടത്തി.നാമ നിര്‍ദേശപത്രികാ സമര്‍പ്പണം മുതല്‍ ബാലറ്റ്  പേപ്പര്‍ വരെ തെരഞ്ഞെടുപ്പിന്‍റെ മുഴുവന്‍ ഘട്ടങ്ങളും മനസ്സിലാക്കാന്‍ ഈ തെരഞ്ഞെടുപ്പ്‌ ഏറെ സഹായകമായി.വാശിയേറിയ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് തന്‍വീര്‍ ലിഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂള്‍ ലിഡര്‍ തെരഞ്ഞെടുപ്പില്‍ നിന്ന്‍ ചിലദൃശ്യങ്ങള്‍

Saturday 6 June 2015



ഉദിനൂര്‍ സൗത്ത് ഇസ്‌ലാമിയ എ.എല്‍.പി.സ്കൂള്‍ 
പ്രവേശനോത്സവ ദിന കാഴ്ചകള്‍


ജൂണ്‍ 5
ലോക പരിസ്ഥിതി ദിനം
700 കോടി സ്വപ്നങ്ങള്‍ ഒരേ ഒരു ഭുമി, ഉപഭോഗം കരുതലോടെ




ഉരുകുന്ന ഭുമിയെ തണുപ്പിക്കാന്‍ ഒരു തൈ നടാം നമുക്കു മണ്ണിലും മനസ്സിലും





ഉദിനുര്‍ സൗത്ത് ഇസ്‌ലാമിയ എ.എല്‍.പി.സ്കുള്‍




 പ്രവേശനോത്സവ ദിന കാഴ്ചകള്‍