Saturday, 27 June 2015

വായനാവാരം
ഈ വര്‍ഷത്തെ വയനാവാരത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തക പ്രദര്‍ശനം,ഓര്‍മ പരിശോധന,കഥ പറയല്‍,കഥാ പുരണം,ശരിയും തെറ്റും കണ്ടെത്തല്‍,വായന മര നിര്‍മാണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മത്സരത്തില്‍ പങ്കെടുത്തു
സ്കുള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്‌
വാശിയേറിയ തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ നടത്തിയും വോട്ടു തേടിയും കുട്ടികള്‍ ജനാധിപത്യ സംവിധാനത്തിലുടെ സ്കൂള്‍ ലിഡര്‍ തെരഞ്ഞെടുപ്പ്‌ നടത്തി.നാമ നിര്‍ദേശപത്രികാ സമര്‍പ്പണം മുതല്‍ ബാലറ്റ്  പേപ്പര്‍ വരെ തെരഞ്ഞെടുപ്പിന്‍റെ മുഴുവന്‍ ഘട്ടങ്ങളും മനസ്സിലാക്കാന്‍ ഈ തെരഞ്ഞെടുപ്പ്‌ ഏറെ സഹായകമായി.വാശിയേറിയ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് തന്‍വീര്‍ ലിഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂള്‍ ലിഡര്‍ തെരഞ്ഞെടുപ്പില്‍ നിന്ന്‍ ചിലദൃശ്യങ്ങള്‍

Saturday, 6 June 2015



ഉദിനൂര്‍ സൗത്ത് ഇസ്‌ലാമിയ എ.എല്‍.പി.സ്കൂള്‍ 
പ്രവേശനോത്സവ ദിന കാഴ്ചകള്‍


ജൂണ്‍ 5
ലോക പരിസ്ഥിതി ദിനം
700 കോടി സ്വപ്നങ്ങള്‍ ഒരേ ഒരു ഭുമി, ഉപഭോഗം കരുതലോടെ




ഉരുകുന്ന ഭുമിയെ തണുപ്പിക്കാന്‍ ഒരു തൈ നടാം നമുക്കു മണ്ണിലും മനസ്സിലും





ഉദിനുര്‍ സൗത്ത് ഇസ്‌ലാമിയ എ.എല്‍.പി.സ്കുള്‍




 പ്രവേശനോത്സവ ദിന കാഴ്ചകള്‍

Sunday, 31 May 2015

കുരുന്ന്‍ പ്രതിഭകള്‍ക്ക് സൗത്ത്‌ ഇസ്‌ലാമിയ സ്കുളിലേക്ക് സ്വാഗതം
അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ തേടി വിദ്യാലയ തിരുമുറ്റത്ത് എത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സ്കുള്‍ പി.ടി.എ.യും മാനേജ്മെന്റും ഒരുങ്ങി.
പ്രവേശനോത്സവത്തിന്‍റെ ഭാഗമായി റാലി യും പയസവിതരണവും പഠനോപകരണ വിതരണവും നടക്കും.

Saturday, 24 January 2015

റണ്‍ കേരള റണ്‍.........
ദേശീയ ഗയിംസിന്‍റെ ഭാഗമായി ഉദിനൂര്‍ സൗത്ത് ഇസ്‌ലാമിയ എ.എല്‍.പി.സ്കുളില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.അധ്യാപകരും വിദ്യാര്‍ത്ഥികളും ഓട്ടത്തില്‍ പങ്കാളികളായി

മലര്‍വാടി ബാലസാഹിത്യപുസ്തക വിതരണം
കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനും സഹായകമാകുന്ന കുട്ടികളുടെ മാസിക മലര്‍വാടി
ഉദിനൂര്‍ സൗത്ത് ഇസ്‌ലാമിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായിമായി വിതരണം ചെയ്ത് തൃക്കരിപൂര് ഐ.സി.ടി.പ്രവര്‍ത്തകര്‍ മാതൃകയായി.ചടങ്ങില്‍ ഐ.സി.ടി.ഭാരവാഹികളും,അധ്യാപകരും,വിദ്യാര്‍ത്ഥികളും സംബന്ധിച്ചു.